Sunday, April 27, 2008

ഒരു മിലിട്ടറി പെണ്ണുകാണല്‍.........



വൃശ്ചിക മാസത്തിലെ ഒരു സന്ധ്യ, അമ്പലത്തില്‍ ചിറപ്പു സമയം ആയതുകൊണ്ട് നല്ല തിരക്കും, പായസ വിതരണം ഒക്കെ കഴിഞ്ഞ് ആളൊഴിയുന്നു.....നല്ല മഴയും പെയ്യാന്‍ തുടങ്ങി....”തുറക്കാത്ത മാടം” എന്നു പ്രശസ്തികേട്ട അപ്പിണീസ് കോര്‍ണര്‍ അഥവാ മാടക്കട.മുറുക്കാന്‍ കട..അവിടേക്ക് അഭയം പ്രാപിച്ചു....തടി ബഞ്ചില്‍ ഇരുന്നാലും വശങ്ങളിലുള്ളവര്‍ നനയും, നല്ല തണുപ്പും തൂടങ്ങി....ഒരോരുത്തരുടേയും കൈകള്‍ പതുക്കെ പോക്കറ്റിലേക്കും പൊയി കള്ളുകുടിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമായ ആ യുവജങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേര്‍ സിവില്‍ സപ്ലൈസ് ലക്ഷ്യമാക്കി നീങ്ങി.അധികം നീങ്ങേണ്ടി വന്നില്ല.....പട്ടാളത്തില്‍ നിന്നു ലീവിനു വന്ന ഒയു എന്നു സ്നേഹപൂര്‍വം വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ അപ്പോള്‍ അവതരിച്ചു....പിന്നെന്തു വേണം...മിലിട്ടറി ദൈവങ്ങള്‍ക്കു സ്വസ്തി...


അപ്പൊ പറഞ്ഞു വന്നത്.......നമ്മുടെ ഉണ്ണി കൊണ്ടുവന്നതായിട്ടുള്ള മധുചഷകം സേവിക്കുന്നതായിട്ടുള്ള സമയതിങ്കല്‍.....അവന്റെ ജീവിത സഖിയെ കണ്ടെത്താനുള്ള ഫാഷന്‍ പരേഡ് കര്‍മത്തിനു തിങ്കളാഴ്ച നല്ലദിവസം ആണത്രെ......പൊതുവെ ഈ ഏര്‍പ്പാട് സിനിമകളില്‍ കണ്ടിട്ടുള്ളതല്ലാതെ, നേരിട്ടു ഒരു അനുഭവം ഞങ്ങള്‍ രണ്ടാള്‍ക്കുമില്ല......പിന്നെ അവന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പൊള്‍ പൊതുവെ താല്പര്യമില്ലാത്ത ആ കെട്ടുകാഴ്ചക്ക് കൂടെ ചെല്ലാമെന്ന് സമ്മതിച്ചു. ഒരു കണ്ടീഷനും വച്ചു.ഞായറാഴ്ച നല്ല ദിവസം ആക്കണം..സമ്മതം


ഞായറാഴ്ച രാവിലെ കോഴഞ്ചേരി പാര്‍ക്ക് എന്ന മഹാസവിധത്തില്‍ പ്രവേശിച്ചു..അവിശ്വാസം മുതല്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വരെ....വിഷയം വികടസരസ്വതിയായി നാവില്‍ തത്തിക്കളിച്ചു,...അടുത്ത ടേബിളില്‍ ഇരിന്നിരുന്ന ഒരു മധ്യവസ്കനും അതു നന്നായി രസിക്കുന്നു എന്നു തോന്നി..ആ തൊന്നല്‍ മുതലെടുത്ത് ഒരു ഡയലോഗും കാച്ചി “ നോക്കണ്ട അമ്മാവാ..ആ പ്രായത്തില്‍ ഒരു ചന്ദ്രനേ കാണം എന്നു എനിക്കു തോന്നുന്നില്ല.” അമ്മാവനു അതു ഞങ്ങളുടെ കൂടെ കൂടാനുള്ള പ്രവേശന പത്രികയായി...എക്സ് മിലിട്ടറി അമ്മാവനില്‍ ഭാസ്യവാന്‍ എന്ന സിനിമയിലെ ജഗതിയുടെ ബാധ കേറിയപ്പോള്‍ വിഷയം മാറ്റി..അമ്മാവോ അമ്മാവന്‍ വെറും അമ്മാവനല്ല ഒരു ഒന്നൊന്നര അമ്മാവനാ,പിന്നെ ഇപ്പൊഴത്തെ പിള്ളാരൊക്കെ മടിയന്‍ മാരാ ഇല്ലെ അമ്മാവാ..??“ ഹും ആന്നൊന്നൊ....വീടിനും നാടിനും ഗുണമില്ലാതെ നടക്കുകയല്ലെ കൊറെ എണ്ണം,പെമ്പിള്ളാരുടെ കാര്യം ആണേല്‍ പറയുകയും വേണ്ട, ഓരൊ വേഷങ്ങളു കാണണം.”


അപ്പോഴേക്കു നമ്മുടെ മിലിട്ടറി ഉണ്ണിയും ഫോമിലായി...സംസാരത്തിനിടയില്‍ പ്രായവ്യത്യാസം മറന്നു.മക്കളു ഇങ്ങനേ നടന്നാല്‍ മതിയൊ? പെണ്ണൊക്കെ കെട്ടണ്ടേ?‘പിന്നെ പെണ്ണു കെട്ടി.ഒറ്റ ഒന്നിനെ വിശ്വസിക്കാന്‍ പറ്റില്ല.......മിലിട്ടരി സ്പീക്കിങ്“ഹൊ അങ്ങനെ വിജാരിച്ചാല്‍ ജീവിക്കാന്‍ പറ്റുമോടാ പിള്ളെരെ? ബോധിച്ച ഒന്നിനെ അങ്ങു കെട്ടണം, അല്ല പിന്നെ..അമ്മാവന്‍ വഹപിന്നെ നിന്നെപ്പൊലെ ഉള്ള ഭൂലൊക പിഴകള്‍ക്ക് പെണ്ണു തരുന്നവനെ മുക്കാലില്‍ കെട്ടി അടിക്കണം...ഞങ്ങള്‍ അമ്മാവനെ നോക്കി ഒരു വെളുത്ത ചിരി മാത്രം സമ്മാനിച്ചു.....നേരം വൈകി..രാത്രിയുടെ തിരശ്ശില വീഴാന്‍ തൂടങ്ങി.....അമ്മാവനോടുള്ള വികാര നിര്‍ഭരമായ യാത്ര അയപ്പിനു ശേഷം, ഭവനം പുകി.....


പിറ്റെന്നു രാവിലെ കണ്ണും തിരുമി ഗോപി സഖാവിന്‍റെ പത്രവിതരണ വാഹനം എം ഐ ടി യുടെ സൌണ്ടിനു കാതോര്‍ക്കുമ്പോള്‍....വേറൊരു ശബ്ദം......ഉണ്ണിപ്പട്ടാളം


“എന്തൊ എടപാടാടാ ഞാന്‍ പറഞ്ഞില്ലെ രാവിലെ പൊകണമെന്ന്?”


നീ ഒന്നു ചുമ്മാതിരിയടാ, കല്യാണം അല്ലല്ലൊ പെണ്ണുകാണല്‍ അല്ലെ?


“അല്ലടാ ആ ബ്രോക്കര്‍ പാച്ചിമണി വരുന്നില്ല, അവനു വേറേ എവിടേയൊ പൊകണം, നമുക്ക് വീടു തപ്പി എടുക്കണ്ടെ??”


പുലിവാലായല്ലൊ?...


താമസം വിനാ പള്‍സര്‍ എന്ന വീരശകടം ഞഞ്ഞളേയും വഹിച്ചു കൊണ്ട് പ്രതിശ്രുത വധൂ ഗൃഹം ലക്ഷ്യമാക്കി നീങ്ങി.....ആ ഏരിയായിലെ എക്സ് മിലിട്ടറി ചേട്ടന്‍റേ വീടു കണ്ടെത്തുവാന്‍ അധികം താമസം വന്നില്ല...മതിലിനു വെളിയില്‍ പള്‍സുനെ നിര്‍ത്തി ഞങ്ങള്‍ അകത്തേക്കു കയറി....അവിടെ ഞങ്ങളെ പ്രതീക്ഷിച്ചെന്നവണ്ണം ഒരു കുടുംബിനിയും വേറേ ചില തരുണീ‍സും നില്‍ക്കുന്നു...


.“വന്നാട്ടെ, മണി വിളിച്ചു പറഞ്ഞു അവന്‍ വരുന്നില്ലെന്ന്...

നിങ്ങളക്ക് വഴി തെറ്റിയില്ലല്ലൊ... ഹെയ് ഇല്ലില്ല..ഞാന്‍ മൊഴിഞ്ഞു..


അകത്തേക്കു കയറി.സാ‍മാന്യം പഴയ വീട്...ഇരുന്നു.


പെട്ടെന്ന് ആ തരുണികള്‍ക്കിടയില്‍ നിന്നു ഒരു പൊട്ടിച്ചിരി...ആരാ ചെറുക്കന്‍ എന്നറിയണം പോലും...ഇവളുമാര്‍ക്ക് വീട്ടില്‍ ഒരു പണിയുമില്ലെ??ന്നാപ്പിന്നെ കാരണവസ്താനം ഏറ്റെടുക്കാം എന്നു കരുതി ഈയുള്ളവന്‍ “വരനെ” എല്ലവര്‍ക്കും പരിചയപ്പെടുത്തി..ഇവിടുത്തെ ചേട്ടന്‍ ഇല്ലെ>. പുരുഷസാന്നിധ്യം കാണാതിരുന്നപ്പോള്‍ ഞാന്‍ ചൊദിച്ചു....എ“ ഇപ്പൊ വരും മൊനെ തെക്കെമല വരെ പോയതാ”


പൊട്ടിചിരികള്‍......ഹൊ ഈ പരിപാറ്റി അങ്ങു കഴിഞ്ഞാല്‍ മതിയായിരുന്നു.....


അടുത്ത നിമിഷം ചായയുമായി പെണ്ണു വന്നു,ചടങ്ങു കഴിഞ്ഞു

( പെണ്‍ കുട്ടിയോ കൂട്ടുകാരികളോ കാണുമെന്നെ ഭയം ഉള്ളതുകൊണ്ട് വര്‍ണന ഇല്ല)


ഹൊ ഇനി പോകാമല്ലൊ എന്ന് മനസില്‍ കരുതി.....


ന്നാപ്പിന്നെ ഞങ്ങള്‍ അങ്ങോട്ട്???......


.ഹൊ ഈ ചേട്ടനിതെവിടേപ്പൊയതാ?.......”വധു വീന്‍റെ അമ്മ.


എന്തായാലും അവിടേ നിന്നിറങ്ങി...പള്‍സുമോന്‍ വെയിലേറ്റ് ഷീണിച്ചു...


അവനിലേക്കു പ്രവേശിച്ചു..ആ സമയത്ത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള്‍ ഞങ്ങടേ അടുത്ത് ഒരു ബജാജ് ചേതക്ക് കൊണ്ട് വന്നു നിര്‍ത്തി....

”പാര്‍ക്കമ്മാവന്‍”“


നിങ്ങളെന്താ‍ ഇവിടേ?..


അമ്മാവനെന്താ ഇവിടേ?

അതുകൊള്ളാം എന്‍റേ വീടിന്‍റേ മുമ്പില്‍ എനിക്കെന്താകാര്യം എന്നൊ??ഞാനും മിലിട്ടറീയും പരസ്പരം നോക്കി.......പള്‍സുനെ സെല്‍ഫ് സ്റ്റാര്‍ട്ടിനു അനു വദിക്കാതെ....കിക്കറിനിട്ടു ചവിട്ടി.........


അമ്മാവോ അപ്പൊ ശരി പിന്നെ ക്കാ‍ണം.....പള്‍സറീനെ പായിച്ചു..


കുറച്ചു പൊയി തിരിഞ്ഞു നോക്കിയപ്പൊഴും അമ്മാവന്‍ അതേ നില്‍പ്പ് തന്നെ..


.വൈകിട്ട് ആല്‍ത്തറയില്‍ വച്ച് ബ്രോക്കര്‍ പാച്ചി മണിയെ കണ്ടു.........“ഡാ............മക്കളേ.......അയാള്‍ എന്നെ വിളിച്ച തെറിയൊക്കെ അറിയാമൊ?സാധാരണ എല്ലാവരും പറയുന്ന പോലെ വലിയില്ലാ കൂടിയില്ല എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നെടാ....”“പിന്നെ പട്ടാളത്തിലായിട്ടു കുടിയില്ലാ എന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലെ പാച്ചു.....അതെല്ലാം പോട്ടെ എന്നു വക്കാം.....നിന്‍റേ ഒക്കെ വീരാസാഹസിക കഥകള്‍ അയാളൊട് എഴുന്നള്ളിക്കാന്‍ ആരു mailto:പറഞ്ഞെടാ......$@%$$*@^##*()&#*#)(#

ഉത്തരമില്ല..............................

No comments: