Monday, March 31, 2008

മദ്യപാനം പരീക്ഷക്ക് ഹാനികരം....


പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്നു പറഞ്ഞ് തെണ്ടിത്തിരിയുന്ന കാലം,
കൂടെ സഹപാഠികളുമായി കൊറെ എണ്ണം, അര്‍മാദിച്ചു നടക്കുന്നു, ആരുടെയെങ്കിലും വീട്ടില് കോഴി മുട്ടയിട്ടാല്‍ അഘോഷം കുപ്പിയിലാക്കുന്ന സതീര്‍ഥ്യര്‍...ആഘോഷത്തിനു പുതു വഴി നോക്കി അച്ചന്‍കോവിലാറിന്‍ന്‍റെ തീരത്ത് പതിവു മധു സഭ ശേഷം മീന്‍പിടുത്തം,
അപ്പൊഴാണ് കൂട്ടത്തില്‍ പത്രം വായിക്കുമെന്ന് അഭിമാനിക്കുന്ന ഒരുത്തന്റെ കമന്റ്.....ഡാ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.ചുമ്മാ അയക്കമെടാ....എല്ലാര്‍ക്കും സമ്മതം...പിന്നത്തെ പ്രശ്നം ഏതു ജില്ലക്കെന്നാണ്....എല്ലാ ജില്ലകളിലേക്കും വിളിച്ചിട്ടുണ്ട്. ചില മാതാ പിതാ ഗുരു ദൈവം ടീംസ്.....മലയോര റാണിയെ തന്നെ പ്രണയിച്ചു....ചില ബുദ്ധിരാക്ഷസര്‍, തിര്യന്തോരം ശരണമെന്റയ്യപ്പ. കൂടുതല് സര്‍ക്കാരാഫീസും അവടെ ആണത്രെ.....അങ്ങനെ എല്ലവരും അയച്ചു.....അയക്കാനുള്ളത് നാലു പേര്.

നാല്വര് സംഘം കൂലങ്കഷമായ ചര്ച്ച........ഒറ്റക്കണ്ണന് സാക്ഷി(ഓള്ഡ് കാസ്ക് റം) ബുദ്ധിപരമായ തീരുമാനങ്ങള് എടുക്കാന് പോണ്ടതല്ലെ.....തല പുകഞ്ഞു. കൂട്ടത്തിലെ വിപ്ലവ പാര്‍ട്ടിക്കാരന്‍, ഏകപക്ഷീയമായ ഒരു തീരുമാനം പറഞ്ഞു..എടാ ഞാന്‍ എടക്കല്‍ ഗുഹ കണ്ടിട്ടില്ല.....നമുക്കു വയനാട് വയ്ക്കാം,സൊയമ്പന് അങ്ങാടി ഇട്ടു വാറ്റിയ സാധനം കിട്ടും,മാത്രമല്ല അവിടെ പത്താംക്ലാസ് പാസ്സായവര് പത്തില് താഴെ ഉള്ളൂ....... ഹൊ അപാരം.....നീയാടാ പുത്തിമാന്, നീ ഭാവിലെ എമ്മെല്ലെയാ, എത്ര മനോഹരമായ പി.എസ്.സി പരീക്ഷ....പിന്നെ എല്ലാം പെട്ടന്നായിരുന്നു...

“നിനക്ക് വല്ല ഉത്തരവാദിത്വവും ഉണ്ടൊട?.......പിതാവിന്‍റെ ചോദ്യത്തിനു മുമ്പില്‍ ദിവസവും തളര്‍ന്നിരിക്കുന്ന ഒരു യുവാവ്.... പിറ്റെ ദിവസം രാവിലെഉത്തരവാദിത്വം കാണിക്കാന്‍‍ തീരുമാനിച്ചു.
അച്ഛന്‍ എഴുനേല്ക്കുന്നതിനു മുമ്പുതന്നെ എഴുന്നേറ്റ് മേശമേല്‍ ഇരിപ്പുറപ്പിച്ചു..എഴുതിത്തുടങ്ങി.....

“സാറ് എന്തുവാ കുത്തിക്കുറിക്കുന്നെ?ഇന്നു തെണ്ടാന്‍ പോകുന്നില്ലെ?”
മറുപടിയായി ആ അപേക്ഷ കാണിച്ചു കൊടുത്തു,

“ഉം.....വെറുതെ അയച്ചാല് പോരാ വല്ലതും പഠിക്കണം”

പഠിക്കാന് പോവാ ,ഇന്നുമുതല്.....ലവന്മാരും ഉണ്ട്.

അതിനും മൂളല്‍....പോകാന് തുടങ്ങിയപ്പൊള്‍,
ഡാ ന്നൊരു വിളി ......
അയ്യൊ വയനാടിനു ഇട്ട് കത്തി വക്കുമൊ? മനസ്സില്‍ കരുതി
തിരിഞ്ഞു നിന്നു
വല്ലതും കഴിച്ചിട്ടു പോടാ.......
ഹൊ.....ആശ്വാസം എന്തതിശയമേ വയനാടിന്‍ സ്നേഹം....


അങ്ങനെ അപേക്ഷയും താങ്ങിപ്പിടിച്ച് അമ്പലത്തില്‍ പൂജിക്കാന്‍ കൊടുത്തു, ശാന്തിക്കാരനു ദക്ഷിണ നല്‍കി ഉടനെ കിട്ടി.
“എല്ലാം ഭംഗിയാകും”..അനുഗ്രഹിച്ചു...
ഒരൂ ദിവസം എങ്കിലും ആല്‍ത്തറയിലെ വായ്നോട്ടം കുറയട്ടെ എന്നയാള്‍ മനസില്‍ കരുതിക്കാണും...
കളപ്പുരയില്‍ പഠനം ആരംഭിച്ചു, പൊതുവിജ്ഞാനം കൂടുംതോറും, രാഘവേട്ടന്‍റെ പറമ്പിലെ കപ്പയുടെ എണ്ണം കുറഞ്ഞു വന്നു, സേവ സമയത്ത് കപ്പ പുഴുങ്ങി കഴിക്കാനും മറന്നില്ല.അങ്ങനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പ്രവേശന ടിക്കറ്റ്, ആഗതനായി......വയനാട് പ്രഹരം ഏല്‍പ്പിച്ചു എന്ന് പിണറായി പക്ഷം ഇപ്പോള്‍ പറയുന്ന പോലെ അന്നു ഞങ്ങളും പറഞ്ഞു...........പരീക്ഷാ കേന്ദ്രം ഗവ.എച് എസ്, ചെറുവണ്ണൂര്‍, കോഴിക്കോട്.....
എല്ലാം പോയെ.....എന്തൊക്കെ ബഹളമായിരുന്നു, എടക്കല്‍ ഗുഹ, അങ്ങാടി, ഒലക്കേടെ മൂട്..%$#$
എന്തായാലും പോകാന് തീരുമാനിച്ചു. അമൃത എക്സ്പ്രസിനു ടിക്കറ്റ് ബുക്കു ചേയ്തു ഒരുത്തനു കിട്ടി....ബാക്കി മൂന്നെണ്ണത്തിനും റിസല്റ്റ് ആഫ്റ്റര്‍ ലേറ്റര്‍...പിന്നല്ലാതെ.... കമ്പിയെല് പിടിച്ചു നില്‍ക്കാന്‍ അറിയാത്ത പോലെ
മലയോര പ്രണയിനികളുടെ വീരോചിതമായ യാത്ര അയപ്പിനു ശേഷം,ചെങ്ങന്നൂരില്‍ ഒരു സഭ കൂടി.തര്‍ക്കം അമൃത എക്സ്പ്രസ് ആരുടെ, സതേണ് റയില്വേ.വഹ എന്ന് തീരുമാനിച്ചപ്പൊളേക്കും, രാത്രി 10 മണി.ഉറച്ച കാലടികളോടെ സ്റ്റേഷനിലേക്ക്(???) ചെങ്ങന്നുര് സ്റ്റേഷനില് വണ്ടി എത്തി..ഉള്ളിലെ ദ്രാവകം ശക്തിയും ഉണര്‍വും പകര്‍ന്നു...വണ്ടിയില് കയറിയപ്പൊഴാണു...സംഗതി പിടികിട്ടിയത്....ഞങ്ങള് മാത്രമല്ല നൂറുകണക്കിനു യുവതീയുവാക്കള്‍ പാവം വയനാടിനെ തെറ്റിദ്ധരിച്ചു എന്ന്. വണ്ടി നിറയെ പൊതു വിജ്ഞാന കുതുകികള്‍, പരസ്പരം ചൊദ്യങ്ങള്‍‍..ആകെ ബഹളം,റെയില് വെ അനുവദിച്ചു കിട്ടിയ സീറ്റു തേടി നടന്നു...അവസാനം കണ്ടു കിട്ടി...ഒരു തരുണീമണി വിശ്രമിക്കുന്നു......മുഖം കണ്ടപ്പോള് ഒരു പാവം....ജാടയുള്ള വല്ലതും ആയിരുന്നെങ്കില്‍ ആപ്പൊ എണിപ്പിച്ചേനെം...കുട്ടിയുടെയും പീതാവിന്‍റെയും അനുഗ്രഹം എറ്റുവാങ്ങി...വീണ്ടും നാല്വര്‍ സംഘം വാതിലനുത്തേക്ക്......
ബഷീറിക്കാ പറഞ്ഞപോലെ ഉഗ്രന്‍ അത്യുഗ്രന്‍ സ്റ്റൈലന്‍ ചൂളന്‍ വിളിയുമായി അമൃത ഇരമ്പിപ്പയുന്നു.......കമ്പാര്‍ട്ട് മെന്‍റില്‍ പഠനം....കുഞ്ഞിനെ ഒക്കത്തിരുത്തി ഭാര്യെ പഠിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്...ഇവനിതിന്‍റെ വല്ല കാര്യവുമുണ്ടോ? വീട്ടിലിരിരുന്ന് കൊച്ചിനെ നോക്കാന്‍ ഉള്ളതിനു പകരം..എന്നു ആത്മഗതം ഞങ്ങള്‍ വഹ...നീ എന്തിനാടാ വേണ്ടാത്ത പണിക്കു പോയെ?.....


“പഠിച്ചു ജോലി നേടിയെ അടങ്ങു എന്ന് പ്രഖ്യാപിച്ചരെ, പഠിച്ചോളു...ബോറടിമാറ്റാന്‍ ഈ സ്പ്രൈറ്റ് കുപ്പിക്കുള്ളിലെ മറ്റവന്‍ ഞങ്ങള്‍ക്കു കൂട്ട്.വിദ്യാഭ്യാസം നേടിയവരെ................നിങ്ങള്‍ പഠിച്ച് ജോലി വാങ്ങുക.ഞാനൊരു കവിത ചൊല്ലാം....
“ ഭാവി എമ്മല്ലെ കത്തിക്കയറുന്നു....പെട്ടെന്നൊരു അലര്‍ച്ച....
“നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലെ? നിങ്ങളവരുടെ കണ്‍കളൊക്കെയും ചൂഴ്ന്നെടുത്തില്ലെ?”
പഠിച്ചു കൊണ്ടിരുന്നവര്‍ ഒരു പോലെ നോക്കി,പിന്നെ കവിതയുടെ പൊടിപൂരം.
“പാരില്‍ മനുഷ്യപുരൊഗമനക്കൊടി പാറിച്ചവയീ പന്തങ്ങളള്‍”
“.....ബലികുടീരങ്ങളെ..........”
അതു വരെ മിണ്ടാതിരുന്ന ഒരുത്തന്‍ ഓടി ബാത് റൂമില്‍ കയറി....ഗ്വാ എന്നൊരു ശബ്ദവും......പിന്നെ കവിത അദ്ദെഹം വഹ
“വാളല്ലെന്‍” സമരായുധം ..................
കവിതയുടെ അതിപ്രസരം അതിരുവിട്ടതറിയുന്നത് ടി.ടി.ആര്‍. വന്നപ്പോള്‍.....ബഹുമാന്യന്‍ “നിങ്ങള്‍ വളരെ ബഹളമാണെന്നു അവരു പറയുന്നു. പതുക്കെ ആയിക്കൂടെ?” വാളന്‍ സ്പ്രൈറ്റ് കുപ്പി നീട്ടി..
അവനെ സൂക്ഷിച്ചു നോക്കിയിട്ടു അയാള്‍ പോയി...
പാവം അയാള്‍ നം.20 മദ്രാസ് മേയില്‍ കണ്ടിട്ടില്ല, ഇന്നച്ചായനെം അറിയില്ല.പിന്നീട് എപ്പൊഴൊ നിദ്രാദേവി കടാക്ഷിച്ചു......രാവിലെ ഉണര്‍ന്ന് കമ്പാര്‍ട്ട് മെന്‍റിലെ ചിരികള്‍ക്കിടയിലൂടേ കോഴിക്കോട് കാലുകുത്തി.. ഉച്ച കഴിഞ്ഞ് 2 മണിക്ക് പരൂക്ഷ.പിന്നെ ധാരാ‍ളം സമയം ഉണ്ട് ലോഡ്ജില്‍ മുറിയെടുത്തു വീണ്ടും സേവ.കൂട്ടത്തിലെ കാര്യവിവരം ഉള്ള ഒരുത്തന്‍ ഹാള്‍ റ്റിക്കറ്റ് എല്ലാം കൂടി ഒരെണ്ണത്തിലാക്കി,ആ ബാഗ് അദ്ദെഹം തന്നെ ചുമന്നു.
1.30 ആയപ്പോള്‍ സ്കൂളിന്‍റെ പടിക്കല്‍....ഹാള്‍ റ്റിക്കറ്റ് നോക്കിയപ്പോള്‍ കാര്യവിജാരിപ്പുകാരന് അവിടുന്നും 8 കി.മി. അകലെയുള്ള ഒരു സ്കൂളിലാണ്, ബസ്സില്ല ജീപ്പില്‍ പോണം, അവിടെക്കു പൊകാന്‍ നിന്നവരുടെ കൂടെ കൂടി അയാ‍ളും ജീപ്പില്‍ തൂങ്ങി....” എടാ നീ ഇവിടെക്കു വരണ്ട ലോഡ്ജിലേക്ക് വന്നാല്‍ മതി, ഈയുള്ളവന്‍ വിളിച്ചു പറഞ്ഞു. ഇലക്ഷന്‍ പ്രചരണം നടത്തുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അവന്‍ കൈ വീശി. ഞങ്ങള്‍ വായ്നോട്ടം തുടര്‍ന്നു.
സമയം.1.55 മണി മുഴങ്ങി...
പരീക്ഷാഹാളിലേക്കു കാലെടുത്തു വക്കാന്‍ തുടങ്ങി.....സഖാവു മാത്രം എന്തൊ ആലൊചിക്കുന്നു...
“ഡാ.... നമുക്ക് തിരിച്ചു പോകാം.....”
എന്നതാടാ ഈ പറയുന്നെ നിനക്കു കള്ളിറങ്ങിയില്ലെ?...
എടാ ഹാള്‍ ടിക്കറ്റ് ഇരിക്കുന്ന ബാഗ് അവന്‍റെ കയ്യിലാ...

യോദ്ധാക്കള്‍ പൊരുതാതെ കീഴടങ്ങി.........തലയും താഴ്ത്തി റോഡിലെത്തി.....അടുത്ത ബസ് നോക്കി നിന്നു.ഒരുത്തന്‍ എങ്കിലും എഴുതാന്‍ പറ്റിയല്ലൊ അതൊര്‍ത്തു സമാധാനിക്കാമെടാ....
“അവനും എഴുതില്ലെടാ“,
മൂന്നാമന്‍ പറയുന്നു... ഞങ്ങള്‍ രണ്ടുപേരും അവന്‍റെ മുഖത്തേക്കു നൊക്കി
“ഹോള്‍ റ്റിക്കറ്റീ ഒട്ടിക്കാനുള്ള ഫോട്ടൊ എന്‍റെ കയ്യിലാ...”യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയുള്ള മൊഴിയല്‍.ഞങ്ങള്‍ പരസ്പരം നോക്കി.......ഒരു ചിരിയും......
(എടക്കല്‍ ഗുഹ ഇപ്പോഴും കണ്ടിട്ടില്ല....ഒന്നു പോണം)


ശുഭം

No comments: