
വര്‍ഷങ്ങള്‍ക്കുമുന്‍പാണ്.. നാട്ടിലെ അമ്പലത്തില്‍ ഭാഗവത സപ്താഹം നടക്കുന്നു.അതൊടൊപ്പം ഉത്സവവും, ധനുമാസ തിരുവാതിരയാണ് ആറാട്ട്. ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ സുഖമാണ് വീട്ടില്‍ പോകാറില്ല, ഊണൂം കിടപ്പും ഒക്കെ ഊട്ടുപുരയില്‍ തന്നെ, പിന്നെ തുണിമൂഷിഞ്ഞാല്‍ മാറാന്‍ മാത്രം വീട്ടിലേക്കു പോകും,അന്നു ഒരു 13-14 വയസാണ് പ്രായം, നാട്ടിലെ പെമ്പിള്ളാരൊക്കെ എല്ലാദിവസവും വരും, അവരുടെ ഇടയിലൂടെ ജാടയില്‍ നടക്കുകയും യജ്ഞം നടക്കുന്നിടത്ത് ആളായി നില്ക്കല്‍,അന്ന് ആ പ്രായത്തിലുള്ളവരുടെ ആഗ്രഹമായിരുന്നു..എല്ലാദിവസവും രാത്രിയില്‍ ഏതെങ്കിലും കലാപരിപാടികളും ആയിരിക്കും,
പല തരുണികളിലും ആരാധന സൃഷ്ടിക്കണം എന്ന അടങ്ങാത്ത ആഗ്രഹം മനസ്സില്‍ വച്ച് ഒരു തരുണിയില്‍ മനസുടക്കി, ആദ്യമൊക്കെ ചിരിമാത്രം, പിന്നെ യജ്ഞശാലയില്‍ അര്‍ച്ചന കഴിക്കാനും ഒക്കെ വരുമ്പോള്‍ പ്രത്യെക പരിഗണന, ഊടുപുരയില്‍ എത്തിയാല്‍,അയാള്‍ക്കും വാലായീ പുറകെ നടക്കുന്നവര്‍ക്കും പാല്‍പ്പായസം യഥേഷ്ടം.....അങ്ങനെ ഉത്സവം തുടങ്ങി ആദ്യ ദിനത്തില്‍ തന്നെ ലൈന്‍ വീഴ്ത്തിയ ഈയുള്ളവന്‍റെ സഹായം പല സഹവായിനോക്കികളും തേടിക്കൊണ്ടിരുന്നു.കാരണം “വീണു” എന്നുതന്നെ അവര്‍ കരുതി, സത്യം അതല്ലേങ്കിലും.കലാപരിപാടികള്‍ നടക്കുമ്പോള്‍ കല്‍ത്തൂണും ചാരി ഇരുന്ന് വെറുതെ നോക്കും, ഇഷ്ടമാണു എന്നു പൂര്‍ണമായി പറയിക്കാന്‍ പലവഴികളും നൊക്കിക്കൊണ്ടിരുന്നു,
അന്നത്തെ കലാപരിപാടി പാഠകം ആയിരുന്നു, സദസ്സിലിക്കുന്ന മഹാരാജാവിനെ വരെ കളിയക്കാനുള്ള പ്രത്യേക പരിഗണന ചാക്യാര്‍ കൂത്തീലേതുപോലെതന്നെ പാഠകത്തിനും ഉണ്ടായിരുന്നു, അപ്പൊ പാഠകം തുടങ്ങി വിദ്വാന്‍ അരങ്ങു തകര്‍ക്കുന്ന പ്രകടനം.പുരാണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ തന്മയത്വമായി സദസ്യരാക്കി മാറ്റാന്‍ തുടങ്ങി.രുഗ്മിണീ സ്വയം വരം ആണു കഥ, സദസിനു മുന്നിലൂള്ള ആള്‍ക്കാരെ നോക്കി “ ആഹാ സ്വയം വരത്തിനായി രാജാക്കന്മാര്‍ എത്തിയീട്ടുണ്ടല്ലൊ? “ വെള്ളടിച്ച് പൂസായി വേദിയുടെ ഓരത്തു കിടക്കുന്ന ആളിനെ നൊക്കി ഇങ്ങനെയും പറഞ്ഞു” ദാ കണ്ടില്ലെ കോസല രാജാവാണു വന്നു സോമരസം ധാരാളം സേവിച്ചു ഇപ്പൊ പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട..അങ്ങനെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് ചാക്യാര്‍ മുന്നേറി.
അപ്പോള്‍ എന്‍റെ സമപ്രായക്കാരായ രണ്ടുപേര്‍ സ്റ്റേജിനു സമീപത്തുകൂടി നടന്നു വന്നു.......അപ്പൊഴെക്കും ചാക്യാര്‍“ ഹാ കണ്ടില്ലെ സ്വയംവരത്തിനായി ഭക്തവത്സലനായ ശ്രീകൃഷ്ണഭഗവാനും, ബലരാമനും എത്തിച്ചേര്‍ന്നല്ലൊ? സ്വാഗതം .....സദസ്സില്‍ പൊട്ടിച്ചിരി,. ലവന്‍മാര്‍ക്കു വീര പരിവേഷം. നമുക്കു സഹിക്കുമോ? പ്രേമഭാജനത്തെ നോക്കി പൊട്ടിച്ഛിരിക്കുന്നു. എനിക്കു സങ്കടം സഹിച്ചില്ല അവന്മാര്‍ കൃഷ്ണനും ബലരാമനുമായി വിലസുന്നത് എനിക്കു സഹിച്ചില്ല്.....ലവള്‍ ചിരിച്ചതും,അപ്പൊള്‍ തന്നെ ചാക്യാരില്‍ നിന്ന് ഒരു വീരപരിവേഷം അനുവദിച്ചുകീട്ടാന്‍ ശ്രമം തുടങ്ങി..
വേദിക്കു മുന്‍പിലൂടെ നടക്കാന്‍ തുടങ്ങി.....ഏശിയില്ല......ആ മ്ലെച്ചന്‍ തിരിഞ്ഞു പോലും നൊക്കിയില്ല..അപ്പൊഴാണു വേദിക്കു മുന്‍പില്‍ സദസ്യരുടെ മുന്‍പിലായുള്ള നടപ്പാത കണ്ടത് അതു വഴി നടക്കാന്‍ തന്നെ തീരുമാനിച്ചു.ചാക്യാരില്‍ നിന്നും ഒരു വീരപരിവേഷം നേടി പ്രിയതമയുടെ ഹൃദയത്തിലേക്കു കേറാന്‍ അടുത്ത കഥാസന്ദര്‍ഭം നോക്കി നിന്നു.ചാക്യാര്‍ തുടരുകയാണ്......“ശ്രീകൃഷ്ണ പരമാത്മാവ് സ്വയംവരത്തിനായ് എത്തിയത് നമ്മുടെ ശിശുപാലനു സഹിച്ചില്ല അവന്‍ ഭഗവാനെ ആരൊപണങ്ങള്‍ കൊണ്ടു മൂടി, ഭഗവാന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.”മനസുപറഞ്ഞു വിട്ടൊടാ ധൈര്യമായി പോകൂ നിന്നെ ശ്രീകൃഷ്ണനാക്കും. ചുവടുവക്കുന്നത്തിനു മുന്‍പ് ലവളുടെ മുഖത്തെക്ക് നൊക്കി “ ആര്യ പുത്രാ പൊകണ്ടാ“ എന്ന് പറയുന്നപോലെ ഒരു തോന്നല്‍......ചുവടു വച്ചു....അടിവച്ച് അടിവച്ച്.....കൃത്യം സദസ്സിനും ചാക്യാര്‍ക്കും ഇടയില്‍..........
അടുത്ത നിമിഷം ചാക്യാര്‍ “ ഡാ പിണ്ടിമൂക്കാ,പെണ്ണുങ്ങടെ തുണിമോഷ്ടിച്ചോനെ വെണ്ണക്കള്ളാ....നിന്‍റെ അച്ഛനാരാന്നൂ വല്ല നിശ്ചയവും ഉണ്ടോ?ഞാന്‍ ഞെട്ടി............“നിന്നോടാടാ ചോദിച്ചെ. ഡാ ക്ഷുദ്രാത്മാവെ, ദുര്‍മുഖാ, ദുര്‍ബുദ്ധീ“......എന്നു ശിശുപാലന്‍ ഭഗവാനോട് ചോദിച്ചു... അതു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ സദസ്സില്‍ നിന്നും പൊട്ടിച്ചിരി ഇതുവരെ കേള്‍ക്കാത്ത രീതീയിലും,,”കാമുകി” തലതല്ലിച്ചിരിക്കുന്നത് കാണാന്‍ നില്‍ക്കാതെ ഓടി.....ഓട്ടത്തില്‍ ഒരു പ്രതിജ്ഞകൂടി എടുത്തിരുന്നു...മേലില്‍ പാഠകം കാണാനും കൂടി പോകില്ല...അദ്യമായി കിട്ടിയ കാമുകിയെ കളഞ്ഞ ചാക്യാരെ നിനക്കു ഞാന്‍ വച്ചിട്ടുണ്ട്.....
പിന്നീട് പാഠക വിരോധം ഒകെ മാറി,ഇന്നലെയും അമ്പലത്തില്‍ പാഠകം ഉണ്ടായിരുന്നു..കാമുകി ഭര്‍ത്താവിനൊപ്പം വിദേശത്ത് സ്ഥിരതാമസമായിട്ടു വര്‍ഷങ്ങളായി.ഇപ്പോഴും ചിന്തിക്കപ്പെടേണ്ട ഒരു കാര്യം അന്യം നിന്നുപോയ ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല ഇപ്പൊ.....എല്ലാവര്‍ക്കും ചാനല്‍ കോമഡി മാത്രം മതി, പിന്നെ റിയാലിറ്റി ഷൊകളും.